ശരീരമാസകലം മുഴകൾ നിറഞ്ഞ് ദുരിതമനുഭവിക്കുന്ന മാനിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വേദനയുണർത്തുന്നു. അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മിനസോട്ടയിലെ നഴ്സും ഫോട്ടോഗ്രാഫറുമായ ജൂലി കരോവാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
മനുഷ്യരിൽ കാണുന്ന എച്ച്പിവി എന്ന രോഗത്തിന് സമാനമാണിതെന്നാണ് ജൂലി കാരോവ് വ്യക്തമാക്കുന്നത്. മുഴകൾ വന്ന് കണ്ണുകൾ മൂടുന്ന നിലയിലാണുള്ളത്. തൊലിപ്പുറത്തു വരുന്ന ഫൈബ്രോമാറ്റോസസ് എന്ന അവസ്ഥയാണിതെന്നാണ് വിദഗ്ദർ നൽകുന്ന വിശദീകരണം.
ഈ രോഗത്തിന് ചികിത്സയുണ്ടോ എന്ന് ആരാഞ്ഞാണ് ജൂലി ഫേസ്ബുക്കിൽ ഈ ചിത്രങ്ങൾ പങ്കുവച്ചത്.