കുന്നിൻ മുകളിൽ നിന്നും താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. സ്പെയിനിലെ അൽമേരിയ പ്രവശ്യയിലാണ് സംഭവം. പ്രവർത്തന രഹിതമായ ഒരു ഫ്രിഡ്ജാണ് അദ്ദേഹം താഴേക്ക് വലിച്ചെറിഞ്ഞത്.
ഇദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തുടർന്ന് സംഭവം സ്പെയിനിലെ ഗാർഡിയൻ സിവിൽ പോലീസിന്റെ ശ്രദ്ധയിലും പെട്ടു.
തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ ഫ്രിഡ്ജ് വലിച്ചെറിഞ്ഞയാളെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥർ ഇവർക്ക് നൽകിയ ശിക്ഷയാണ് ഏറെ ശ്രദ്ധേയമായത്. കുന്നിൻ താഴ്വരയിൽ നിന്നും ഇവരെക്കൊണ്ട് തന്നെ ഫ്രിഡ്ജ് മുകളിലേക്ക് കൊണ്ടു വന്ന് അത് മറ്റാർക്കും ശല്യമാകാത്ത വിധം നശിപ്പിക്കുകയായിരുന്നു.
ഇവർ ഫ്രിഡ്ജ് മുകളിലേക്ക് ചുമന്ന് വരുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. സാമൂഹ്യവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഇത്തരത്തിലുള്ള ശിക്ഷ നൽകണമെന്നാണ് അഭിപ്രായമുയരുന്നത്.