ഇ​ടു​ക്കി ഡാം ​നി​റ​യാ​ൻ ഇ​നി വേ​ണ്ട​ത് 66 അ​ടി വെ​ള്ളം! ഡാം ​​​​തു​​​​റ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും മറ്റും പ്ര​​​​ചാ​​​​ര​​​​ണം; ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക

ജെ​​​​യി​​​​സ് വാ​​​​ട്ട​​​​പ്പി​​​​ള്ളി​​​​ൽ

തൊ​​​​ടു​​​​പു​​​​ഴ: ​ഇ​​​​ടു​​​​ക്കി ഡാം ​​​​നി​​​​റ​​​​യാ​​​​ൻ ഇ​​​​നി 66 അ​​​​ടി​​​​വെ​​​​ള്ളം കൂ​​​​ടി വേ​​​​ണ​​​​മെ​​​​ന്നി​​​​രി​​​​ക്കെ ഡാം ​​​​തു​​​​റ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റു​​​​മു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു.​​​​അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി 2,403 അ​​​​ടി​​​​യാ​​​​ണ്.​ എ​​​​ന്നാ​​​​ൽ, പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ 2408.50 അ​​​​ടി​​​​വ​​​​രെ വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ച്ചു നി​​​​ർ​​​​ത്താ​​​​നാ​​​​കും.​​​​ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് 2,336.66 അ​​​​ടി​​​​യാ​​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പ്.​

വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്തു ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ പെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ ഡാം ​​​​നി​​​​റ​​​​യാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ള്ളൂ. ​ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ മ​​​​ഴ​​​​യു​​​​ടെ ശ​​​​ക്തി കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ പ​​​​ദ്ധ​​​​തി പ്ര​​​​ദേ​​​​ശ​​​​ത്ത് 32.04 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ പെ​​​​യ്ത​​​​പ്പോ​​​​ൾ വെ​​​​ള്ളി​​​​യാ​​​​ഴ്ച 192 മി​​​​ല്ലി​​​​മീ​​​​റ്റ​​​​ർ മ​​​​ഴ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.​ മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള നീ​​​​രൊ​​​​ഴു​​​​ക്കി​​​​ലും കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.​ ഡാ​​​​മി​​​​ൽ​​​നി​​​​ന്നു വെ​​​​ള്ളം തു​​​​റ​​​​ന്നു​​​​വി​​​​ടു​​​​ന്ന സ്പി​​​​ൽ​​​​വേ ലെ​​​​വ​​​​ലി​​​​ൽ എ​​​​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ 2,373 അ​​​​ടി​​​​യി​​​​ലെ​​​​ത്ത​​​​ണം.​ ഡാ​​​​മി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2,395 അ​​​​ടി​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കാ​​​​റു​​​​ണ്ട്.​ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ ദി​​​​വ​​​​സം ജ​​​​ല​​​​നി​​​​ര​​​​പ്പ് 2,399 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു.​​​​

ഈ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്ന് അ​​​​ണ​​​​ക്കെ​​​​ട്ട് തു​​​​റ​​​​ക്കാ​​​​ൻ വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​ത്.​ എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​വ​​​​ണ സ്ഥി​​​​തി വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്.​​​​നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 2,360 അ​​​​ടി​​​​യി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ വേ​​​​ന​​​​ലി​​​​ലെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കും കു​​​​ടി​​​​വെ​​​​ള്ള ക്ഷാ​​​​മ​​​​ത്തി​​​​നും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കൂ എ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​റ​​​യു​​​​ന്ന​​​​ത്. അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​രു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി കൂ​​​​ടി വ​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​നി​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​രാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കും.

10.07 കോ​​​​ടി യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി​​​​ക്കു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത്.​​​​വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ 13.55 കോ​​​​ടി യൂ​​​​ണി​​​​റ്റി​​​​നു​​​​ള്ള വെ​​​​ള്ളം ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യി​​​​രു​​​​ന്നു.1.039 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു മൂ​​​​ല​​​​മ​​​​റ്റം പ​​​​വ​​​​ർ ഹൗ​​​​സി​​​​ലെ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം.130 മെ​​​​ഗാ​​​​വാ​​​​ട്ട് വീ​​​​തം ശേ​​​​ഷി​​​​യു​​​​ള്ള ആ​​​​റ് ജ​​​​ന​​​​റേ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ നാ​​​​ലെ​​​​ണ്ണം ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.​

വൈ​​​​ദ്യു​​​​തി​​​​മു​​​​ട​​​​ക്ക​​​​വും മ​​​​ഴ​​​​യും മൂ​​​​ലം സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.​ ഇ​​​​ന്ന​​​​ലെ 41.21 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു ഉ​​​​പ​​​​ഭോ​​​​ഗം.​​​​സ​​​​മീ​​​​പ​​​​നാ​​​​ളി​​​​ലെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​ഭോ​​​​ഗ​​​​മാ​​​​ണി​​​​ത്.​ ഈ ​​​മാ​​​​സം ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു​​​​വ​​​​രെ 439.0258 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വെ​​​​ള്ളം ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും 872.992 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റി​​​​നു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്.​

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ഡാ​​​​മു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 39 ശ​​​​ത​​​​മാ​​​​നം വെ​​​​ള്ള​​​​മാ​​​​ണു​​​​ള്ള​​​​ത്.​ വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും കീ​​​​ഴി​​​​ലു​​​​ള്ള 30-ാളം ​​​​ചെ​​​​റു ഡാ​​​​മു​​​​ക​​​​ൾ തു​​​​റ​​​​ന്നു​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.​ പൊ​​​​ൻ​​​​മു​​​​ടി ഡാ​​​​മി​​​​ന്‍റെ ഒ​​​​രു ഷ​​​​ട്ട​​​​ർ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 30 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 11 ക്യൂ​​​​മെ​​​​ക്സ് വെ​​​​ള്ളം ഒ​​​​ഴു​​​​ക്കി വി​​​​ടു​​​​ന്നു​​​​ണ്ട്. 707.07 മീ​​​​റ്റ​​​​റാ​​​​ണ് അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ പ​​​​ര​​​​മാ​​​​വ​​​​ധി സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി.​ ജ​​​​ല​​​​നി​​​​ര​​​​പ്പ് 706.5 മീ​​​​റ്റ​​​​ർ എ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഡാ​​​​മി​​​​ന്‍റെ ഒ​​​​രു ഷ​​​​ട്ട​​​​ർ തു​​​​റ​​​​ന്നു വി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത്.

Related posts