ആനവണ്ടി മുത്താണ്! ട്രെയിന്‍ ഗതാഗതം താറുമാറായി, ആശ്വാസമായി കെഎസ്ആര്‍ടിസി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ അ​​തി​​ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​തി​​നാ​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​റ​​​ണാ​​​കു​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ഡി​​​പ്പോ​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​ധി​​​ക സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത് ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​മാ​​​യി.

മ​​​ഴ​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ന്പ​​​തി​​​ന് റ​​​ദ്ദ് ചെ​​​യ്ത ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് വ​​​ഴി​​​യു​​​ള്ള ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം ഇ​​​ന്ന​​​ലെ​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി​​​ല്ല. ദീ​​​ർ​​​ഘ​​​ദൂ​​​ര, പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​ട​​​ക്കം അ​​​ന്പ​​​തി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും റെ​​​യി​​​ൽ​​​വേ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു മ​​​ല​​​ബാ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും പെ​​​രു​​​വ​​​ഴി​​​യി​​​ലാ​​​യി. പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​​ക്കാ​​​യി നേ​​​ര​​​ത്തെ യാ​​​ത്ര ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പോ​​​ലും ല​​​ക്ഷ്യ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്താ​​​നാ​​​യി​​​ല്ല.

കെ​​എ​​​സ്ആ​​​ർ​​​ടി​​​സി 35ഓ​​​ളം അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് ഭ​​​ാഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്. എ​​ന്നാ​​ൽ, മാ​​​ന​​​ന്ത​​​വാ​​​ടി, ബ​​​ത്തേ​​​രി, ഇ​​​ടു​​​ക്കി, മൂ​​​ന്നാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​യും ന​​​ട​​​ന്നി​​​ല്ല.

Related posts