തിരുവനന്തപുരം: മഴക്കെടുതിയിൽപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. ചില ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചിലത് ഭാഗികമായി മാത്രമാണ് സർവീസ് നടത്തുന്നത്. ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. പാലക്കാട്- ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ ഇതുവരെ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
അമൃത്സര്‍- കൊച്ചുവേളി വീക്ലി എക്സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ്, കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍, പാലക്കാട്- എറണാകുളം മെമു, എന്നീ ട്രെയിനുകള്‍ ഉള്‍പ്പെടെ ട്രെയിനുകളാണ് ഇതിനകം റദ്ദാക്കിയത്.
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു- കന്യാകുമാരി എക്സ്പ്രസ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് 15 ട്രെയിനുകളും പാലക്കാട് ഡിവിഷന് കീഴിലുള്ള 20 ട്രെയിനുകളും ഇതിനകം റദ്ദാക്കിയതായാണ് വിവരം. ട്രെയിനുകളുടെ യാത്രാവിവരങ്ങൾക്കായി ഈ നന്പറുകളിൽ വിളിക്കാം: 1072, 9188292595, 9188293595.