ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു; തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ നീ​രൊ​ഴു​ക്ക്  ശ​ക്ത​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ഫ​ലം

ആ​ല​പ്പു​ഴ: മ​ഹാ​പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​യി​ട്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ക​നാ​ലി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ക്കാ​ൻ ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി ഇ​ന്നും ചു​വ​പ്പ് നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. മ​റ്റൊ​രു പ്ര​ള​യ ദു​ര​ന്ത​മു​ഖ​ത്ത് എ​ത്തി​യി​ട്ടും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും ജ​ല​വി​ഭ​വ വ​കു​പ്പും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ, ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി 30 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​ദ്യം സ​ർ​ക്കാ​ർ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്. പ​ണ​ത്തി​ന്‍റെ കു​റ​വു​മൂ​ലം പി​ന്നീ​ട് 17.5 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ക്കി ചു​രു​ക്കി. എ​ന്നി​ട്ടും ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി. ആ​ദ്യ​പ​ദ്ധ​തി​യി​ലെ വീ​തി കൂ​ട്ട​ൽ ഒ​ഴി​വാ​ക്കി​യു​ള്ള പ​ദ്ധ​തി​യാ​ണ് പി​ന്നീ​ട് സ​മ​ർ​പ്പി​ച്ച​ത്.

പ്ര​ധാ​ന​മാ​യും പാ​ല​ത്തി​ന്‍റെ​യും പൊ​ഴി​മു​ഖ​ത്തി​ന്‍റെ​യും ഇ​ട​യി​ലു​ള​ള ഭാ​ഗ​ത്ത് പ്ര​ള​യ​കാ​ല​ത്ത് കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലു​മാ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ സ്പി​ൽ​വേ ചാ​ന​ലി​ൽ പ​ലേ​ട​ത്തും മു​ട്ട​റ്റം വെ​ള്ളം മാ​ത്ര​മേ​യു​ള്ളൂ. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പ് ആ​ഴം കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വീ​യ​പു​രം മു​ത​ൽ തോ​ട്ട​പ്പ​ള്ളി വ​രെ​യു​ള്ള ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ൽ, അ​ഴി​മു​ഖ​ത്തി​നും ക​ട​ലി​നും ഇ​ട​യി​ലു​ള്ള ജ​ലാ​ശ​യ​ത്തി​ലെ​യും ദേ​ശീ​യ ജ​ല​പാ​ത​യ്ക്കും സ്പി​ൽ​വേ പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള ചാ​ലി​ന്‍റെ​യും ആ​ഴം വ​ർ​ധി​പ്പി​ക്ക​ൽ, സ്പി​ൽ​വേ പാ​ല​ത്തി​ലെ റ​ഗു​ലേ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യാ​ണ് എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴ​വും വീ​തി​യും വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​താ പ​ഠ​ന​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ പ​ഠ​ന​വും പ​ദ്ധ​തി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച് ചേ​ർ​ത്ത പ്ര​ത്യേ​ക നി​യ​മ സ​മ്മേ​ള​ന​ത്തി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ നീ​രോ​ഴു​ക്ക് ശ​ക്ത​മാ​ക്കാ​ൻ ച​ർ​ച്ച വ​ന്നി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വും ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മു​ള്ള ജി​ല്ല​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ വ്യ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മൂ​ന്നാം പ​ദ്ധ​തി
ഡി​സം​ബ​റി​ൽ 4.5 കോ​ടി​യു​ടെ മ​റ്റൊ​രു പ​ദ്ധ​തി ന​ൽ​കി. പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്ന് 3.77 ല​ക്ഷം ട​ണ്‍ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ ജ​ലാ​ശ​യ​ത്തി​ൽ​നി​ന്ന് 1.41 ട​ണ്‍ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നും 12 ഷ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നാ​യി ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

പു​ത്ത​നാ​റ് പു​തു​ക്ക​ണം
ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ (പു​ത്ത​നാ​റ്) ആ​ഴ​വും വീ​തി​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ്ഥി​രം പ​ദ്ധ​തി. വീ​യ​പു​രം, ചെ​റു​ത​ന, ക​രു​വാ​റ്റ, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ 11 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 70 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പു​ത്ത​നാ​ർ ഒ​ഴു​കു​ന്ന​ത്. വീ​തി 100 മീ​റ്റ​റാ​ക്കു​ക, ആ​ഴ​ക്കു​റ​വു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും ഡ്ര​ഡ്ജ് ചെ​യ്യു​ക, പാ​യി​പ്പാ​ട് മു​ത​ൽ ക​രു​വാ​റ്റ കു​റി​ച്ചി​ക്ക​ൽ റെ​യി​ൽ​വേ പാ​ല​ത്തി​ന് കി​ഴ​ക്കു​ഭാ​ഗം വ​രെ​യു​ള്ള കൊ​ടും​വ​ള​വ് നേ​രെ​യാ​ക്കി വീ​തി​യും ആ​ഴ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഷ​ട്ട​റു​ക​ൾ തു​റ​ന്നു
സ്പി​ൽ​വേ​യി​ലെ 40 ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് ഒ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്നെ​ങ്കി​ലും നീ​രൊ​ഴു​ക്ക് മു​ൻ​കാ​ല​ത്തെ അ​ത്ര​യും ല​ഭി​ക്കു​ന്നി​ല്ല. ആ​ഴ​ക്കു​റ​വ് മൂ​ലം അ​ടി​യൊ​ഴു​ക്ക് കു​റ​വാ​യ​തി​നാ​ലാ​ണ് നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും മു​ട്ട​റ്റം വെ​ള്ള​മാ​ണ് പ​ല​യി​ട​ത്തും ഉ​ള്ള​ത്. ജ​ലാ​ശ​യ​ത്തി​ലെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം കാ​റ്റാ​ടി മ​രം മു​റി​ച്ച് മാ​റ്റി​യാ​ൽ വെ​ള്ള​മൊ​ഴു​ക്ക് ശ​ക്ത​മാ​കി​ല്ല.

Related posts