സ്വന്തം ലേഖകന്‍
കോഴിക്കോട്: ‘കഴിഞ്ഞ തവണ സര്‍ക്കാര്‍ നല്കിയ ലക്ഷം രൂപ പലിശരഹിതവായ്പ അടച്ചുവരുന്നേതയുള്ളു… അതുകൊടുത്തു വാങ്ങിയ ഗൃഹോപകരണങ്ങളാണ് ഇപ്പോള്‍ വീണ്ടും വെള്ളത്തിലായത്’. കഴിഞ്ഞവർഷം വായ്പ വാങ്ങിയ പന്തിരാങ്കാവ് സ്വദേശിനിയും വീട്ടമ്മയുമായ ശീതളിന്റെ മുറവിളി ഇങ്ങനെ.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയമെത്തിയതോടെ വെട്ടിലായത് ഒരു തവണ ദുരിതം താണ്ടിയവര്‍ തന്നെ. നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ പ്രളയകാലത്താണ് കോ-ഓപറേറ്റീവ് ബാങ്കുകള്‍ മുഖേന സര്‍ക്കാര്‍ കുടുംബശ്രീയിലെ അംഗങ്ങളായ പ്രളയബാധിതര്‍ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചത്.
ഒമ്പതുശതമാനം പലിശനിരക്കിലായിരുന്നു വായ്പ.ആദ്യം പലിശസഹിതം ദുരിതബാധിതര്‍ മാസതവണകളായി 2,850 രൂപഅടയ്ക്കണം. പിന്നീട് സര്‍ക്കാര്‍ പലിശ കോര്‍പറേറ്റീവ് ബാങ്കുകള്‍ക്ക് കൈമാറും. അവര്‍ അത് കുടുംബശ്രീ അക്കൗണ്ടിലേക്ക് നല്കി അത് അംഗങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. വളരെ ക്യത്യമായി വായ്പാ തുക തവണകളായി സഹകരണബാങ്ക് മുഖേനസര്ക്കാരിലേക്കെത്തികൊണ്ടിരുന്നപ്പോഴാണ് ഇടുത്തീപ്പോലെ വീണ്ടും പ്രളയമെത്തിയത്.
പലര്‍ക്കും ഈ വായ്പ ഇനി തുടര്‍ന്ന് അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല.വായ്പ ഉപയോഗിച്ചുവാങ്ങിയ ഗൃഹോപകരണങ്ങള്‍ രണ്ടാമതും മലവെള്ളം കൊണ്ടുപോയി. പലര്‍ക്കും മുന്‍പത്തേതിനേക്കാള്‍ വലിയ നഷ്ടമുണ്ടായി. ഈ സാഹചര്യത്തില്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് സമയം കൂടുതല്‍ സമയം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മൂന്നുവര്ഷകാല പരിധിയിലാണ് ഒരു ലക്ഷം വീതം പലര്‍ക്കും ലഭിച്ചത്.
പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ദുരിതബാധിതര്‍ പറയുന്നു. കൃത്യമായി ഇതുവരെ തുക തിരിച്ചടച്ചവരുടെ വായ്പ എഴുതി തള്ളണമെന്ന ആവശ്യവും ഉയരുന്നു. കുടുംബശ്രീ അക്കൗണ്ടുകളിലെ തുകയാണ് വായ്പയുടെ ഗാരണ്ടി.
അതിനാല്‍ തന്നെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം കുടുംബശ്രീയിലെ മറ്റ് അംഗങ്ങളെയും ബാധിക്കും. ഇത് കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെയും കൂട്ടായ്മയെയും ബാധിക്കുമെന്നുള്ള ആശങ്കയും ഉയരുന്നുണ്ട്