കൊല്ലം : ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സുനാമിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്ന് പബ്ളിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും അറിയിപ്പ് ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയയാൾക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ വ്യാജപ്രചരണം ശ്രദ്ധ യിൽപ്പെട്ടതിനെതുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻജോസഫിന്റെ നിർദ്ദേശാനുസരണം എസിപി പ്രതീപ്കുമാറിന്റെനേതൃത്വത്തിൽ, എസ്ഐ എം .മനോജ് , ബിജു ആർ, രാധാകൃഷ്ണപിള്ള എം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിവരുന്നത്.