ഒരു മഴപെയ്താൽ  ഒരു കോടി ചെളിക്കുളമാകും ; പട്ടിമറ്റത്ത് മലിന ജലം ഒഴുകിപോകുന്നതിന് സൗകര്യമൊരുക്കിയില്ലെങ്കിലും ഓടയ്ക്ക് മുകളിൽ ടൈൽസ് പാകി  സുന്ദരമാക്കിയെന്ന് നാട്ടുകാർ

കി​ഴ​ക്ക​മ്പ​ലം: ഒ​രു കോ​ടി രൂപ ചെല​വിൽ ക​വ​ല വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഒ​രു മ​ഴ പെ​യ്താ​ൽ പ​ട്ടി​മ​റ്റം ജം​ഗ്ഷ​ൻ കു​ള​മാ​കു​ന്നു. നാ​ലു വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളി​ൽ നി​ന്നു​മു​ള്ള മ​ഴ​വെ​ള്ളം ഒ​ഴു​കിപ്പോ​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​തെ ഓ​ട​ക​ൾ​ക്കു മു​ക​ളി​ൽ സ്ലാ​ബി​ട്ട് ടൈ​ൽ പാ​കി​യാ​ണ് ക​വ​ല വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ജം​ഗ്ഷ​ൻ മോ​ടി കൂ​ട്ടാ​ൻ മാ​ത്രം തു​ക ചെല​വ​ഴി​ച്ച​പ്പോ​ൾ വെ​ള്ള​മൊ​ഴു​ക്കി​ന് വ​ഴി​യു​ണ്ടാ​ക്കു​ന്ന കാ​ര്യം അ​ധി​കൃ​ത​ർ മ​റ​ന്നു. ടൈ​ൽ പാ​കി ഓ​ട​ക​ൾ മൂ​ടി​യ​തോ​ടെ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ ഓ​ട​ക​ളി​ൽ നി​ന്നു നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ല്ക്കു​ന്ന മ​ണ്ണ് കോ​രി​മാ​റ്റ​ലും അ​സാ​ധ്യ​മാ​യി. ഇ​തോ​ടെ ഓ​ട നി​റ​ഞ്ഞൊ​ഴു​കു​ന്ന​താ​ണ് മ​ഴ​യി​ൽ പ​ട്ടി​മ​റ്റം കു​ള​മാ​യി മാ​റു​ന്ന​തി​നി​ട​യാ​ക്കു​ന്ന​ത്.

കോ​ല​ഞ്ചേ​രി റോ​ഡി​ൽ തീ​യ​റ്റ​ർ ജം​ഗ്ഷ​നി​ൽ അ​മ്പാ​ടി ന​ഗ​ർ ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന മ​ഴ വെ​ള്ളം കാ​ന​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടി​ല്ല. ഈ ​വെ​ള്ള​വും റോ​ഡി​ലൂ​ടെ ഒ​ഴു​കി ക​വ​ല​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ദീ​ർ​ഘ വീ​ക്ഷ​ണ​മി​ല്ലാ​തെ​യു​ള്ള പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളാ​ണ് ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

കി​ഴ​ക്ക​മ്പ​ലം-​നെ​ല്ലാ​ട് റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പ​ട്ടി​മ​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​മെ​ന്ന് എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നു താ​ല്ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്നോ​ണം കാ​ന ശു​ചീ​ക​ര​ണ​ത്തി​ന് നിർദേശം ന​ല്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts