ഒൻപത് വർഷത്തിനിപ്പുറം ഷിധിൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

ത​​​ല​​​ശേ​​​രി: സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വ​​​ട​​​ക്കു​​​മ്പാ​​​ട് പാ​​​റ​​​ക്കെ​​​ട്ട് സി​​​ന്ധു നി​​​വാ​​​സി​​​ൽ ഷി​​​ധി​​​നെ (20) കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ൻ​​​പ​​​ത് പ്ര​​​തി​​​ക​​​ളെ​​​യും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും ത​​​ല​​​ശേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​ട​​തി ജ​​​ഡ്ജി പി.​​​എ​​​ൻ.​​​വി​​​നോ​​​ദ് ശി​​​ക്ഷി​​​ച്ചു.

പി​​​ഴ​​​സം​​​ഖ്യ ഷി​​​ധി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നും പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​തി​​​ക​​​ൾ ആ​​​റു മാ​​​സം വീ​​​തം അ​​​ധി​​​ക ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കൊ​​​ള​​​ശേ​​​രി കാ​​​വും​​​ഭാ​​​ഗം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​ന്നി​​​നേ​​​രി മീ​​​ത്ത​​​ൽ വി​​​പി​​​ൻ എ​​​ന്ന ബ്രി​​​ട്ടോ (34) ചെ​​​റി​​​യാ​​​ണ്ടി വീ​​​ട്ടി​​​ൽ നി​​​ഖി​​​ൽ ലാ​​​ൽ (28) കാ​​​ർ​​​ത്തി​​​ക​​​യി​​​ൽ ധീ​​​ര​​​ജ് (28) കൃ​​​ഷ്ണ​​​യി​​​ൽ ധി​​​ൽ​​​നേ​​​ഷ് (27), നി​​​ഹാ​​​ൽ മ​​​ഹ​​​ലി​​​ൽ നി​​​ഹാ​​​ൽ (26), ചെ​​​റി​​​യാ​​​ണ്ടി വീ​​​ട്ടി​​​ൽ മി​​​ഥു​​​ൻ (31), പെ​​​രു​​​ന്താ​​​റ്റി​​​ൽ വൈ​​​ശാ​​​ഖം വീ​​​ട്ടി​​​ൽ ഷി​​​ബി​​​ൻ (26), കാ​​​വും​​​ഭാ​​​ഗം ദേ​​​വി നി​​​വാ​​​സി​​​ൽ അ​​​മ​​​ൽ​​​കു​​​മാ​​​ർ (25), കാ​​​വും​​​ഭാ​​​ഗം കു​​​ന്നി​​​നേ​​​രി മീ​​​ത്ത​​​ൽ സോ​​​ജി​​​ത് (25) എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

2010 ഒ​​​ക്‌​​​ടോ​​​ബ​​​ർ നാ​​​ലി​​​ന് രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഇ​​​രു​​​വി​​​ഭാ​​​ഗം യു​​​വാ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്കം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ള​​​ശേ​​​രി അ​​​യോ​​​ധ്യ ബ​​​സ്‌​​​സ്റ്റോ​​​പ്പി​​​ന് സ​​​മീ​​​പം വ​​​ച്ചാ​​​ണ് ഷി​​​ധി​​​ൻ അ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

Related posts