ഞാ​നി​പ്പോ വി​ര​മി​ക്കു​ന്നി​ല്ല: ഗെ​യ്‌​ലി​ന് വീ​ണ്ടും മ​നം​മാ​റ്റം

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യ്ൻ: വി​ര​മി​ക്ക​ല്‍ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം കു​റി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യ്‍​ൽ. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യോ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ഗെ​യ്‌​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, താ​ന്‍ വി​ര​മി​ക്കു​ന്ന​താ​യി ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഗെ​യ്‌​ലി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീം ​പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലാ​ണ് താരം ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 301-ാം ന​മ്പ​ർ ജ​ഴ്സി​യ​ണി​ഞ്ഞാ​ണ് താ​രം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 41 പ​ന്തി​ല്‍ 72 റ​ണ്‍​സ​ടി​ച്ച ഗെ​യ്ല്‍ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു. ബാ​റ്റ് ഉ​യ​ര്‍​ത്തി ആ​രാ​ധ​ക​രോ​ട് യാ​ത്ര പ​റ​ഞ്ഞാ​ണ് ഗെ​യ്ല്‍ മ​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ മ​ത്സ​ര​ശേ​ഷം ഗെ​യ്‌​ലി​ന്‍റെ വാ​ക്കു​ക​ള്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ ഇ​തു​വ​രെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വി​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​ലു​ണ്ടാ​കും.”-​ഗെ​യ്‌​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഗെ​യ്‌​ൽ‌ വി​ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്ന് വി​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ൺ ഹോ​ൾ​ഡ​റും വ്യ​ക്ത​മാ​ക്കി.

Related posts