തലസ്ഥാനത്ത്നിന്ന്  പ്രളയമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ട വണ്ടി കോഴിക്കോട്ടേക്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ത​ല​സ്ഥാ​ന​ത്ത് നി​ന്ന് ക​ളി​പ്പാ​ട്ട​വ​ണ്ടി ഇ​ന്നു തി​രി​ക്കും . കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റൈ​റ്റ്സ് എ​ന്ന സം​ഘ​ട​ന​യാ​ണ് ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ച്ച് ദു​ര​ന്ത​മേ​ഖ​ല​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ദു​ര​ന്ത​ങ്ങ​ൾ ത​ക​ർ​ത്തെ​റി​യു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​ക​ൾ കൂ​ടി​യാ​ണ് എ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം ജ​നി​ച്ച​തെ​ന്ന് റൈ​റ്റ്സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ക​ളി​പ്പാ​ട്ട​ങ്ങ​ൾ കൊ​ണ്ട് അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ ലോ​കം പു​ന​ർ​നി​ർ​മ്മി​ക്കു​ക​യാ​ണ് ക​ളി​പ്പാ​ട്ട​വ​ണ്ടി​യു​ടെ ല​ക്ഷ്യം. ദു​രി​ത​മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് റൈ​റ്റ്സി​ന്റെ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ എ​ത്തി​ക്കാം.

ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മേ ക്ര​യോ​ൺ​സും, ക​ള​ർ​പെ​ൻ​സി​ലും ചെ​സ് ബോ​ർ‍​ഡും തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള​ള​തെ​ന്തും ഇ​വ​ർ​ക്ക് കൈ​മാ​റാം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ളി​പ്പാ​ട്ട​വ​ണ്ടി ഇ​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടും. ത​ല​സ്ഥാ​ന​ത്ത് 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ക​ളി​പ്പാ​ട്ട ശേ​ഖ​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​കു​ന്ന വ​ഴി​യി​ൽ 100 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Related posts