പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി നടി ശരണ്യ ശശി. ട്യൂമർ ബാധയെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ് ഇവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ശരണ്യയ്ക്ക് ചികിത്സ ധനസഹായം അനുവദിച്ചു നൽകിയത്. ഇതിൽ നിന്നും പതിനായിരം രൂപ ഇവർ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു.
ഫേസ്ബുക്കിലൂടെയാണ് സൗമ്യ ഇതിനെക്കുറിച്ച് അറിയിച്ചത്. “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒരു പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക്’. ശരണ്യ കുറിച്ചു.
ട്യൂമർ ബാധയെ തുടർന്ന് ഏഴാമത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ് ശരണ്യ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന താരത്തിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം