മോഷണക്കേസില്‍ അറസ്റ്റിലായ കമിതാക്കളെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ കോളജ് വിദ്യാര്‍ഥിനിയായ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയതെന്നും പോലീസ് വെളിപ്പെടുത്തി. മദ്യവും കഞ്ചാവും വാങ്ങുവാന്‍ പണമില്ലാതെ വന്നപ്പോള്‍ ഇരുവരും മോഷണവും പിടിച്ചു പറിയും പതിവാക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുക, ബൈക്കുകള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് ഇരുവരും നടത്തി വന്നത്. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥിനിയാണ് സ്വാതി.’കുറ്റം ചെയ്തതായി ഇരുവരും സമ്മതിച്ചു. മദ്യവും കഞ്ചാവും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് ഇരുവരും മോഷണം പതിവാക്കിയത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് രാജുവും സ്വാതിയും ആളുകളില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുക’ പോലീസ് പറയുന്നു.