മംഗളൂരു: മലയാളികളടങ്ങിയ വ്യാജ അന്വേഷണസംഘം മംഗളൂരുവിൽ പിടിയിൽ. ഇന്നലെ രാത്രി പന്പ്വേലിലെ ഒരു ലോഡ്ജിൽ നിന്നാണ് മലയാളികളും കർണാടകയിലെ മടിക്കേരി, മംഗളൂരു സ്വദേശികളുമടങ്ങിയ ഒന്‍പതംഗ സംഘത്തെ കദ്രി പോലീസ് പിടികൂടിയത്.
ഇവർ യാത്ര ചെയ്യാനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. വാഹനത്തിൽ നാഷണൽ ക്രൈം ഇൻഗസ്റ്റിവേഷൻ ബ്യൂറോ, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നെഴുതിയിട്ടുള്ള സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ കർണാടകത്തിലെ തീരപ്രദേശങ്ങളിൽ ഭീകരാക്രമണമുണ്ടായേക്കാമെന്ന സംശയത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ആശുപത്രികൾ, ഐടി കന്പനികൾ, മാളുകൾ, ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിലടക്കമായിരുന്നു പരിശോധന.
പ്രത്യേക പരിശീലനം നേടിയ ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളേയും രംഗത്തിറക്കിയായിരുന്നു പരിശോധന. ഇതിനിടെയാണ് പന്പ്വേലിലെ ലോഡ്ജിൽ നിന്നും മലയാളികളടങ്ങിയ ഒന്‍പതംഗ സംഘത്തെ സംശയകരമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.