സംഭവം സൗദിയിലാണ്. സ്വദേശിവത്കരിച്ച മൊബൈൽ ഫോണ് മേഖലയിൽ മൊബൈൽ ഫോണ് ഷോപ്പുകൾ തുടങ്ങാനാണ് സൗദി യുവാക്കൾക്ക് സാമൂഹിക വികസന ബാങ്ക് ഇത്രയും രൂപ വായ്പയായി നൽകിയത്.
2007 മുതൽ ഇതുവരെ 2208 മൊബൈൽ ഫോണ് ഷോപ്പുകൾ തുറക്കാൻ സാമൂഹിക വികസന ബാങ്ക് 2208 യുവാക്കൾക്ക് മൊത്തം 26 കോടി റിയാലാണ് വായ്പ നൽകിയത്. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ 579 സ്ഥാപനങ്ങൾ തുടങ്ങാൻ 77.5 കോടി റിയാലും വായ്പ നൽകി. മൊബൈൽ ഫോണ് ഷോപ്പെന്നാൽ നിസാര സംഭവമല്ലെന്ന് മനസിലായില്ലേ…