കൊല്ലങ്കോട്: കോടികൾ ചിലവഴിച്ച് നിർമ്മിച്ച നാഗർപാടം പുഴപ്പാലത്തിനു സമീപത്തെ റോഡു ചളിക്കുളമായി. പാപ്പൻ ചള്ളയിൽ നിന്നും നന്ദിയോട്ടിലേക്ക് ദൂരക്കുറവുള്ള പാതയെന്നതിനാൽ നിരവധിയാത്രക്കാർ പതിവായി സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഇരുച ക്രവാഹനങ്ങൾ ചെളിയിൽ വീണ് വസ്ത്രങ്ങൾ അലങ്കോലപ്പെടുന്നത് പതിവാണ്.
ഗോവിന്ദാപുരത്ത് നിന്നും നന്ദിയോട്ടിലേക്ക് ഇരുചക്രവാഹന യാത്രക്കാരായ ദന്പതിമാർ പാലത്തിനു സമീപത്തെ റോഡിലെ ചെളിയിൽ നിയന്ത്രണം വിട്ട്ചളിയിൽ വീണ് വസ്ത്രങ്ങൾ മലിനമായി തിരിച്ചുപോയ സംഭവും നടന്നിരുന്നു. പാലത്തിന്റെ ഇരുവശവും ഗർത്തങ്ങളുണ്ടായിട്ടുണ്ട്് .അധികൃതർ സ ഞ്ചാരയോഗ്യമായ പാത നിർമ്മിക്കാതിരിക്കുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായിയിട്ടുണ്ട്.