വിരണ്ടോടിയ കാള യുവാവിനെ കൊമ്പപിൽ കുത്തിയെറിഞ്ഞു. സ്പെയിനിലെ വലൻസിയയിലാണ് സംഭവം. ഇവിടെ നടക്കുന്ന ബൗസ് അൽ കാറീർ എന്ന് പേരുള്ള ഉത്സവത്തിനിടെയാണ് സംഭവം.
ഉത്സവത്തിനിടെ ഒരാൾ വടികൊണ്ട് കാളയെ നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ വിരണ്ടോടിയ കാള സംഭവം കണ്ടുകൊണ്ട് നിന്ന ഒരു യുവാവിനെ കൊമ്പിൽ കോർത്ത് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുകയായിരുന്നു.
ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.