ശാസ്ത്രീയ പഠനങ്ങൾ നടത്താതെ നിർമിക്കുന്ന തടയണകൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു

കൊല്ലം: ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ നി​ർ​മി​ക്കു​ന്ന ത​ട​യണ​ക​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി മാ​റു​ന്നു​വെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. തൊ​ടി​യൂ​രി​ൽ നി​ർ​മി​ച്ച ത​ട​യണ മൂ​ന്ന് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളെ​യാ​ണ് ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

ശൂ​ര​നാ​ട് വ​ട​ക്ക്, തൊ​ടി​യൂ​ർ, ത​ഴ​വാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ദു​രി​ത്വാ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലും ഇ​തേ മേ​ഖ​ല​ക​ളി​ൽ ദു​രി​തം ഉ​ണ്ടാ​യി​രു​ന്നു.

വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ധി​കാ​രി​ക​ൾ അ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​തു​മാ​ണ്.​ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ ദു​രി​തം വീ​ണ്ടു​മാ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ഇ​നി​യെ​ങ്കി​ലും പാ​ഠം ഉ​ൾ​ക്കൊ​ണ്ട് സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു.​

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ജി.​ഗോ​പി​നാ​ഥ്, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​എ​സ് ജി​തി​ൻ ദേ​വ്, ബി​ജെ​പി കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, ഡി.​സു​രേ​ഷ്, പ്ര​ദീ​പ്, അ​ജ​യ​ൻ വാ​ഴ​പ്പ​ള്ളി ,ര​ഞ്ജി​ത്, രാ​ജേ​ഷ് വ​ര​വി​ള എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts