സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള തടാകമെന്ന റിക്കാര്‍ഡ് നേപ്പാളില്‍ പുതുതായി കണ്ടെത്തിയ കാജിന് സാറയ്ക്ക്. ഇതോടെ നേപ്പാളിലെതന്നെ ടിലിച്ചോ തടാകത്തിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് തകരുക.
സമുദ്രനിരപ്പില്‍നിന്ന് 4919 മീറ്റര്‍ ഉയര്‍ത്തിലാണ് ടിലിച്ചോ സ്ഥിതിചെയ്യുന്നത്. രണ്ടു തടാകങ്ങളും മനാംഗ് ജില്ലായിലാണ്. ചാമെ റൂറല്‍ മുന്‍സിപ്പാലിറ്റിയിലാണ് കാജിന് സാറ.
പര്‍വതാരോഹകരുടെ ഒരു ടീം മാസങ്ങള്‍ക്കു മുമ്പാണ് കാജിന് സാറാ തടാകം കണ്ടെത്തിയത്. ഇവര്‍ നല്കിയ കണക്കുകള്‍ പ്രകാരം കാജിന് സാറാ 5200 മീറ്റര്‍ ഉയരത്തിലാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തടാകത്തിന് 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമാണുള്ളതെന്ന് ചാമേ റൂറല്‍ മുന്‍സിപ്പാലിറ്റി ചെയര്മാന് ലോകേന്ദ്ര ഖാലെ പറഞ്ഞു.