കുളത്തുപ്പുഴ : ഇഷ്ടികചൂളയിൽ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകട മരണ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി തുക ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആദിവാസി ഭൂമിയിൽ വെച്ചുണ്ടായ അപകടമായതിനാൽ വനാവകാശ നിയമത്തിന്റെ പരിരക്ഷയും ഉറപ്പുവരുത്തും .പോസ്ററുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയു എന്നും മന്ത്രി പറഞ്ഞു.
കമാൻകോട് ആദിവാസി കോളനിലെ ചൂളയിൽ പ്പെട്ട് വെള്ളനാട് വാളിക പുന്നാരക്കോണം കാരിച്ചിരയിൽ വിട്ടിൽ ഭാസി നായർ (64) ,ആര്യനാട് കുളപ്പട കിഴക്കുംപുറം ലക്ഷം വിട് കോളനിയിൽ അശോകൻ (57) എന്നിവരാണ് മരിച്ചത് .അപകടസ്ഥലം മന്ത്രി സന്ദർശിച്ചു. പി.ജെ രാജു .സുരേന്ദ്രൻ നായർ.കെ.കെ. എബ്രഹാം,അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻ, കുളത്തുപ്പുഴ എസ്.ഐ. ജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു .