ആറ്റ്ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗിലിനെക്കുറിച്ചുള്ള ഒരോ വാർത്തകളും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിയുന്നത്. ഇപ്പോഴിത സിനിമയുടെ അണിയറ പ്രവർത്തകർക്ക് വിജയ് നൽകിയ സർപ്രൈസ് സമ്മാനമാണ് വാർത്ത പ്രധാന്യം നേടുന്നത്.
ചിത്രത്തിന്റെ 400 അണിയറ പ്രവർത്തകർക്ക് ബിഗിൽ എന്നെഴുതിയ സ്വർണ മോതിരമാണ് വിജയ് നൽകിയത്. ഓരോരുത്തരുടെയും വിരലിൽ വിജയ് നേരിട്ടാണ് മോതിരം ഇട്ട് നൽകിയത്.
തെരി, മെർസൽ എന്നീ സിനിമകൾക്കു ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബിഗിൽ. നയൻ താരയാണ് സിനിമയിലെ നായിക. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.