സംവിധായിക ആകുമോ..‍? ഉത്തരം കല്യാണി തന്നെ പറയും

ഇ​പ്പോ​ൾ ശ്ര​ദ്ധ മു​ഴു​വ​ൻ അ​ഭി​ന​യ​ത്തി​ലാ​ണെ​ന്നും ഒ​രു പ​ക്ഷെ എ​ന്നെ​ങ്കി​ലും സംവിധായിക ആ​യേ​ക്കാ​മെ​ന്നും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ.

ഇ​പ്പോ​ൾ താ​ൻ അ​ഭി​ന​യം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും ന​ടി​യാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ പ​രി​ശീ​ല​നം നേ​ടു​മാ​യി​രു​ന്നു​വെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​ല്യാ​ണി മ​ന​സു തു​റ​ന്ന​ത്.

പ​ഠി​ച്ച​ത് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ണെ​ങ്കി​ലും സി​നി​മാ മേ​ഖ​ല​യി​ൽ എ​വി​ടെ​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. “”കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നൊ​പ്പം ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ വ​രു​മാ​യി​രു​ന്നു. ഭാ​വി​യി​ൽ സി​നി​മ സം​വി​ധാ​നം ചെ​യ്തേ​ക്കാം”-​ക​ല്യാ​ണി പ​റ​യു​ന്നു.

സു​ധീ​ർ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ര​ണ​രം​ഗം എ​ന്ന തെ​ലു​ങ്ക് സി​നി​മ​യാ​ണ് ക​ല്യാ​ണി​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​റ​ങ്ങി​യ ചി​ത്രം. ഷ​ര്‍​വാ​ന​ന്ദ് ആ​ണ് ര​ണ​രം​ഗ​ത്തി​ലെ നാ​യ​ക​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ലും ക​ല്യാ​ണി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഹീ​റോ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും ക​ല്യാ​ണി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ശി​വ​കാ​ര്‍​ത്തി​കേ​യ​ൻ ആ​ണ് ഹീ​റോ​യി​ലെ നാ​യ​ക​ൻ.

Related posts