എ​ട​ത്ത​ല​യി​ലെ വി​വാ​ദ​ഭൂ​മി ! 11.46 ഏ​ക്ക​ർ പൊ​ന്നും​വി​ല​ ഭൂ​മി “അ​ബ​ദ്ധ​ത്തി​ൽ’ പേ​രി​ലാ​ക്കി; പി.​വി. അ​ൻ​വ​റി​ന്‍റെ വി​ചി​ത്ര​വാ​ദം

ആ​ലു​വ: എ​ട​ത്ത​ല​യി​ലെ സ്വ​കാ​ര്യ പാ​ട്ട​ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി ക​ര​മ​ട​ച്ചു സ്വ​ന്ത​മാ​ക്കി​യ​ത് അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ക​മ്പ​നി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​ലു​വ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി. ഇ​ന്ന​ലെ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റി​നു മു​ന്നി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ന്യൂ​ഡ​ല്‍​ഹി​യി​ലെ ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രൈബ്യൂ​ണ​ല്‍ 2006 സെ​പ്റ്റം​ബ​ര്‍ 18നു ​ന​ട​ത്തി​യ ലേ​ല​ത്തി​ല്‍ 11.46 എ​ക്ക​ര്‍ സ്ഥ​ലം പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ എം​ഡി​യാ​യ പീ​വീസ് റി​യ​ല്‍​റ്റേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പാ​ട്ട​ത്തി​ന് എ​ടു​ത്തിരുന്നു. ഈ ഭൂമി ക​ര​മ​ട​ച്ചും പോ​ക്കുവ​ര​വ് ചെ​യ്തും സ്വ​ന്ത​മാ​ക്കി​യെന്നാണു പരാതി. ക​ര​മ​ട​ച്ച​ത് ക​മ്പ​നി​യ​ല്ലെ​ന്നും ആ​രോ അ​ട​ച്ച​താ​ണെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ഇ​ന്ന​ലെ വി​ശ​ദീ​ക​രി​ച്ച​ത്.

കാ​ക്ക​നാ​ട് സ്വ​ദേ​ശി ജോ​യ് മാ​ത്യു​വി​ന്‍റെ പേരിലുള്ളതാ​ണ് എ​ട​ത്ത​ല​യി​ലു​ള്ള വി​വാ​ദ ഭൂ​മി. ജോ​യ് മാ​ത്യു​വി​നു പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹൗ​സിംഗ് കോം​പ്ല​ക്‌​സി​ന് ഭൂ​മി 99 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഭൂ​മി​യു​ടെ മേ​ൽ വാ​യ്പാ കു​ടി​ശി​ക വ​ന്ന​തോ​ടെയാണു വാ​യ്പ ന​ൽ​കി​യ ടൂ​റി​സം ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പരാതിയിൽ പാ​ട്ടാ​വ​കാ​ശം ലേ​ലം ചെ​യ്തത്.

ആ​ലു​വ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ രേ​ഖ​ക​ളി​ല്‍ ഇ​പ്പോ​ഴും വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം പരേതനായ ജോ​യ് മാ​ത്യു​വി​ന്‍റെ പേരിലാണ്. പാ​ട്ടാവ​കാ​ശം നേ​ടി​യെ​ന്ന പേ​രി​ൽ 2006 മു​ത​ല്‍ 2019വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഭൂ​മി​യു​ടെ നി​കു​തി​യ​ട​ച്ചി​രി​ക്കു​ന്ന​ത് പി.​വി. അ​ന്‍​വ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, പീ​വീ​സ് റി​യ​ല്‍​റ്റേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ലാ​ണ്.

സം​ഭ​വ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കും പി.​വി. അ​ന്‍​വ​റി​നു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജോ​യ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഗ്രേ​സ് മാ​ത്യു​വാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.
പാ​ട്ട​ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​വ​കാ​ശം പ​രാ​തി​ക്കാ​രി​ക്കാ​ണെ​ന്നു പീവീ​സി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ സ​മ്മ​തി​ച്ച​താ​യി ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ പി.​എ​ന്‍. അ​നി അ​റി​യി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന എ​തി​ർ​ക​ക്ഷി​യു​ടെ വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ പ​രാ​തി​ക്കാ​രി​ക്ക് 10 ദി​വ​സം കൂ​ടി ന​ൽ​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ പറഞ്ഞു. ഹി​യ​റിം​ഗ് പൂ​ർ​ത്തി​യാ​യെന്നും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കുമെന്നും അദ്ദേഹം അറിയിച്ചു. പീ​വീ​സ് റി​യ​ല്‍​ട്ടേ​ഴ്സ് എ​ന്ന ക​മ്പ​നി​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേരത്തെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​രുന്നു.

Related posts