ലക്നോ: ഉത്തർപ്രദേശിൽ ഭർതൃസഹോദരനുമായി അവിഹിതബന്ധം തുടരാൻ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശനിയാഴ്ച ബധോഹി ജില്ലയിലായിരുന്നു സംഭവം. കുങ്കും ചൗഹാനെന്ന യുവതിയാണ് ഭർത്താവ് രഞ്ജിത് ചൗഹാനെ (30) കൊലപ്പെടുത്തിയത്.
നൗരംഗാബാദിലെ ഇവരുടെ വീട്ടിൽവച്ചായിരുന്നു രഞ്ജിതിനെ കൊലപ്പെടുത്തിയത്. സഹോദരന്റെയും പിതാവിന്റെയും കാമുകൻ ധീരജ് ചൗഹാന്റെയും സഹായത്തോടെയാണ് കുങ്കും തന്റെ ഭർത്താവിനെ കൊന്നത്. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് രഞ്ജിതിനെ കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. രഞ്ജിത് സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു.
മദ്യലഹരിയിൽ ഭർത്താവ് മർദിച്ചതിനെ തുടർന്ന് കുങ്കും ഇവരുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രഞ്ജിത് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മൂത്തസഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് കേസെടുത്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.