പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. ചിങ്ങമാസപ്പൂജകൾക്കായി ശബരിമല നട തുറന്നപ്പോഴാണു ബിനോയ് കോടിയേരി ശബരിമലയിൽ എത്തിയത്.
ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് സന്നിധാനത്ത് എത്തി ദർശനം നടത്തി. വൈകിട്ടു നട തുറന്ന ഉടനാണു ബിനോയ് തൊഴാനായി എത്തിയത്. രണ്ടു മക്കളും ബിനോയിക്ക് ഒപ്പമുണ്ടായിരുന്നു.
ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ബിനോയ് ഇപ്പോൾ ജാമ്യത്തിലാണ്. പരാതിയിൽ ഡിഎൻഎ പരിശോധനാഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ബിനോയിയുടെ ശബരിമല ദർശനം.