കുമളി: അപൂർവയിനം കുരങ്ങിനെ കൈമാറ്റം നടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളടക്കം നാലുപേർ വനം വകുപ്പിന്റെ കസ്റ്റഡിയിൽ.
കുരങ്ങിനെ വിൽപ്പനയ്ക്ക് കൊണ്ടുവന്ന ആലപ്പുഴ സ്വദേശികളായ മാതപറന്പ് ഭവിനേഷ് (26), മരുതാച്ചിക്കൽ സുജിത്ത് (25) എന്നിവരാണ് ഇന്നലെ രാത്രി എട്ടോടെ കുമളി ചെക്ക് പോസ്റ്റിൽ പിടിയിലായത്.
എച്ച് 1 വിഭാഗത്തിൽപ്പെട്ട, വിദേശങ്ങളിൽ കണ്ടുവരുന്ന കോട്ടണ്‍ ടോപ് ടാമറിൻ ഇനത്തിൽപെട്ട കുരങ്ങ് ഇവരുടെ കൈവശം വന്നതിനെപ്പറ്റി വനംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ സംഘത്തെ വനംവകുപ്പിനു കൈമാറുകയായിരുന്നു.