സ്വന്തം ലേഖകൻ
തൃശൂർ: യുവസംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ. സംവിധായകന്റെയും ഭാര്യയുടേയും മൊഴികളിൽ ദുരൂഹതകളും വൈരുധ്യവും ഉള്ളതിനാൽ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുതിയ സൂചന.
സംഭവത്തിലെ പ്രതികളെല്ലാം മുഖംമൂടിധാരികളായതിനാൽ ആരെക്കുറിച്ചും സംവിധായകന് ഒരു വിവരവും നൽകാൻ ഇതുവരെയും കഴിയുന്നില്ല.സിസി ടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ സംഭവത്തിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരുമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.