മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം പൊ​തുസ്ഥ​ല​ത്ത്  തള്ളിയ സംഭവം: രണ്ട് ആംബുലൻസ് ഡ്രൈവർമാർ പിടിയിൽ;  വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്


ഗാ​ന്ധി​ന​ഗ​ർ: മ​നു​ഷ്യ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ത്ത് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യി ത​ള്ളി​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. ക​ള​ത്തി​പ്പ​ടി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എം​ബാം ചെ​യ്ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ആ​ർ​പ്പൂ​ക്ക​ര ക​രു​പ്പൂ​ത്തി​ട്ട​യ്ക്ക് സ​മീ​പം മ​ണി​യാ​പ​റ​ന്പ് റോ​ഡ​രി​കി​ലെ പാ​ട​ശേ​ഖ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം ഉ​പേ​ക്ഷി​ച്ച ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടി. 17000 രൂ​പ​യാ​ണ് ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ മ​റ​വ്ചെ​യ്യു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽനി​ന്ന് കൈ​പ്പ​റ്റി​യ​ത്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ബ​സ് സ്റ്റാ​ന്‍ഡിന് സ​മീ​പം പാ​ർ​ക്ക് ചെ​യ്യു​ന്ന ആം​ബു​ല​ൻ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​യ അ​മ​യ​ന്നൂ​ർ താ​ഴ​ത്തേ​ൽ സു​നി​ൽ കു​മാ​ർ (34), പെ​രു​ന്പാ​യി​ക്കാ​ട് ചി​ല​ന്പ​ത്ത് ശേ​രി​യി​ൽ ക്രി​സ്റ്റു​മോ​ൻ ജോ​സ​ഫ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം എം​ബാം ചെ​യ്യു​ന്ന​ത് ക​ഴു​ത്തി​ൽ ഫോ​ർ​മലി​ൻ കു​ത്തി​വ​ച്ച് മൃ​ത​ദേ​ഹ​ത്തി​ലെ മു​ഴു​വ​ൻ ര​ക്ത​വും ക​ള​ഞ്ഞ ശേ​ഷ​മാ​ണ്.

ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്ത് കൈ​കാ​ലു​ക​ൾ മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വ നി​വ​ർ​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ വേ​ർ​തി​രി​ച്ച് എ​ടു​ക്കേ​ണ്ടി വ​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​രീ​തി ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചെ​യ്യാ​റി​ല്ല. അ​വ​ശി​ഷ്ട​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്ത ശേ​ഷം മറവു ചെയ്യുകയാണ് പതിവ്. ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത് ചി​ല ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ്. അ​റ​സ്റ്റി​ലാ​യ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ം.

Related posts