
പോലീസിന്റെ കുറ്റകരമായ അനാസ്ഥ മറയ്ക്കാനുള്ള ശ്രമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടെന്ന് ആരോപണം ഉയർന്നിരുന്നു. രക്ത പരിശോധന നടത്താത്തതിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. എന്നാൽ കേസ് നമ്പർ അടക്കം നൽകാതിരുന്ന പോലീസ് നടപടിയിലെ വീഴ്ചകളെ കുറിച്ചു റിപ്പോർട്ടിൽ പറയുന്നില്ല.
പ്രാഥമികാന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടെന്നാണ് സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് ആരോപിക്കുന്നത്.