കൊച്ചി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും ജനങ്ങൾക്കായി കൈകോർക്കാൻ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ശ്രമം. ഓണ്‍ലൈനിൽ തന്നെ പിന്തുണയ്ക്കുന്നവരോടും അഞ്ചു കോടിയോളം വരുന്ന ആരാധകരോടുമാണ് ജാക്വിലിൻ സഹായാഭ്യർത്ഥന നടത്തിയത്.
നാടിന്റെ നാനാഭാഗങ്ങളിൽ ദുരന്തം വിതച്ച പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവരും ഒറ്റപ്പെട്ടുപോയവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ ബ്രാൻഡ് അംബാസഡർക ൂടിയായ നടി ജാക്വിലിൻ സഹായാഭ്യർത്ഥനയുമായി രംഗത്തിറങ്ങിയത്.
തമിഴ്നാട്ടിൽ 2015ലും കേരളത്തിൽ കഴിഞ്ഞ വർഷവും ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി ഭവനങ്ങൾ നിർമിക്കുന്ന പദ്ധതിയുമായി ജാക്വിലിൻ ഫലപ്രദമായി ഇടപ്പെട്ടിരുന്നു.
2019 ലെ മഴക്കാലം രാജ്യത്തെ ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ദുരന്തം വിതയ്ക്കുകയുണ്ടായി. ഈ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിന്റെ എല്ലാ സഹായവും ദുരിത ബാധിതർക്കാവശ്യമാണ്.
തിരക്കിട്ട ജോലികൾക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ജാക്വിലിൻ ഫെർണാണ്ടസിനോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഹാബിറ്റാറ്റ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കു വലിയ പിന്തുണയാണവർ നൽകുന്നത് ‘ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി’ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ പറഞ്ഞു.