ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം ക​വ​ർ​ന്നു; വീട് നിർമാണത്തിനായി സ്വർണം പണയം വച്ച് വരുമ്പോഴാണ് പണം നഷ്ടപ്പെട്ടതെന്ന് യുവതി

ചെ​ങ്ങ​ന്നൂ​ർ: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ക്ക​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം ക​വ​ർ​ന്നു. പെ​ണ്ണു​ക്ക​ര സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മാ​ണ് ഇ​ന്ന​ലെ യാ​ത്ര​ക്കി​ട​യി​ൽ ന​ഷ്ട​മാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ല്ലം വേ​ണാ​ട് ബ​സി​ൽ പെ​ണ്ണു​ക്ക​ര​യി​ൽ നി​ന്നാ​ണ് സ്വ​ദേ​ശ​മാ​യ ചാ​രും​മൂ​ട്ടി​ലേ​യ്ക്ക് ഇ​വ​ർ വ​ണ്ടി ക​യ​റി​യ​ത്.

വീ​ടു പ​ണി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി സ്വ​ർ​ണം പ​ണ​യം വ​ച്ച് എ​ടു​ത്ത പ​ണ​മാ​ണ് ഹാ​ന്‍റ് ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ല​ക​ട​വ് ആ​ല​ക്കോ​ട് ജം​ഗ്ഷ​നി​ൽ ബ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഇ​വ​ർ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ വ​ണ്ടി വെ​ണ്മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് തി​രി​ച്ചു​വി​ട്ടു.

ബ​സി​ൽ സ്ത്രീ ​യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 50 ൽ ​അ​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. വെ​ണ്മ​ണി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ണ്മ​ണി പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts