കിഴക്കമ്പലം: ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ മാര്‍ക്കറ്റ് വിലയുടെ പകുതി വിലക്ക് നല്കുന്ന പദ്ധതി കിഴക്കന്പലം പഞ്ചായത്തിൽ ആരംഭിച്ചു. ഇത്തരത്തില്‍ ടിവി മുതല്‍ എല്ലാവിധ ഗൃഹോപകരണങ്ങളും സാധാരണക്കാരനും സ്വന്തമാക്കാവുന്ന തരത്തിലാണ് പദ്ധതി.
കിഴക്കമ്പലത്തെ ജനകീയ സംഘടന ട്വന്റി- ട്വന്റിയാണ് പഞ്ചായത്തിലെ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ സ്കൂട്ടര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഡി ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
തുടര്‍ന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഗൃഹോപകരണങ്ങളും വിതരണം നടത്തുമെന്ന് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു. ചെയര്മാന് ബോബി എം.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി തുടങ്ങിയവർ പങ്കെടുത്തു.