കോഴിക്കോട്: വടകരയിൽ വിവാഹത്തിന് ആനപ്പുറത്തുപോയ വരനെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശി ആർ.കെ സമീഹിനെതിരെയാണ് പോലീസ് കേസെടുത്തത്.
നാട്ടാന പരിപാലച്ചട്ടം അനുസരിച്ചാണ് കേസ്. ആന ഉടമ, പാപ്പാൻ എന്നിവർക്കെതിരെയും കേസെടുത്തു. അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചത്.