പൊ​റോ​റ​ക്ക​ട​വി​ലെ തോ​ണി ത​ക​ർ​ന്നു; ഇനി എങ്ങനെ അക്കരെ കടക്കും; പാലം നിർമിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പൊ​റോ​റ​ക്ക​ട​വി​ലെ തോ​ണി വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​ഷ്‌​ക​ര​മാ​യി. ക​ട​വ് ക​ട​ക്കാ​ൻ ദി​നം​പ്ര​തി നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തോ​ണി​യാ​ണ് ത​ക​ർ​ന്ന​ത്. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പൊ​റോ​റ മേ​ഖ​ല​യി​ലെ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ അ​ക്ക​രെ​യെത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ്ര​യി​ക്കു​ന്ന തോ​ണി​യാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത്.

യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്ത ശേ​ഷം പു​ഴ​ക്ക​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ണി ഒ​രാ​ഴ്ച മു​മ്പ് പെ​യ്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി ന​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തു​ള​ള​ർ ഒ​റ്റ​പ്പെ​ട്ട​ത്. പു​ഴ ക​ട​ന്ന് പ​ടി​യൂ​ർ, ഇ​രി​ക്കൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ങ്ങ​ളി​ലെ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ തോ​ണി സ​ർ​വീ​സി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

തോ​ണി​യി​ൽ പു​ഴ ക​ട​ന്നാ​ൽ വേ​ഗ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. തോ​ണി​യി​ല്ലാ​താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കി​ലോ​മീ​റ്റ​റോ​ളം കൂ​ടു​ത​ൽ സ​ഞ്ച​രി​ച്ച് മ​ട്ട​ന്നൂ​ർ വ​ഴി​യാ​ണ് സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യ​ത്. യാ​ത്ര​ക്കാ​രെ അ​ക്ക​രെ​യെ​ത്തി​ക്കു​ന്ന​തി​നും തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും പ​ക​രം സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി.​വി.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന മ​ണ്ണൂ​ർ ക​ട​വി​ന് പാ​ലം നി​ർ​മി​ക്ക​ണ​മ​ന്നാ​ശ്യം ശ​ക്ത​മാ​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ​യും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ച്ചാ​ൽ പൊ​റോ റ ​നി​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ക​ഴി​ഞ്ഞ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി പൊ​റോ​റ, മ​ണ്ണൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

Related posts