നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 28 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണ ചങ്ങലയും മിശ്രിതവുമായി 900 ഗ്രാം സ്വർണമാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സ്വർണം കടത്തിയ ആളെയും വാങ്ങാനെത്തിയ രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽനിന്നും വെള്ളിയാഴ്ച രാവിലെ എത്തിയ ആലുവ സ്വദേശി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. സ്വർണം ഏറ്റുവാങ്ങാൻ കോഴിക്കോട് പേരാന്പ്ര സ്വദേശികളായ രണ്ടുപേരാണ് പുറത്തുകാത്തുനിന്നത്. മൂവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.