തിരുവനന്തപുരം: ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ കാര്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജൻ. മുഖ്യമന്ത്രി ചെയ്ത കാര്യം തെറ്റല്ല. തുഷാറിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ദുബായിലുള്ള മറ്റു പ്രതികളെപ്പോലെയല്ല . ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണ്- അദ്ദേഹം പറഞ്ഞു.
തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രി കത്തയച്ചതിൽ സോഷ്യമീഡിയൽ അടക്കം വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം.