പ്രളയത്തിൽ നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം കാ​യ​ലി​ന്‍റെയും നദികളുടെയും ആ​ഴം കു​റ​ഞ്ഞത്

കോ​ട്ട​യം: ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ് രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ആ​റും തോ​ടും പു​ഴ​യും കാ​യ​ലു​മെ​ല്ലാം മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി കൂ​ടു​ത​ൽ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണെ​ന്നു ക​രു​തു​ന്നു. അ​തി​നാ​ൽ ന​ദി​ക​ളു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഗ്രാ​മ പ്ര​ദേ​ശ​ത്തു​ള്ള ചെ​റി​യ ചാ​ല് മു​ത​ൽ കാ​യ​ൽ​വ​രെ​യു​ള്ള എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ണ​ലും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ട്.

മ​ണ​ൽ വാ​ര​ലി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് തോ​ടു​ക​ളും മ​റ്റു ന​ദി​ക​ളി​ലു​മു​ള്ള മ​ണ​ൽ നീ​ക്കം സ്തം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും വാ​രി മാ​റ്റി​യാ​ൽ ഇ​പ്പോ​ഴ​ത്തെ വ​ലി​യ മ​ഴ​യി​ൽ ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 25 ശ​ത​മാ​ന​മെ​ങ്കി​ലും കൂ​ടു​ത​ൽ ന​ദി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും.

ഇ​തോ​ടെ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ഒ​ഴി​വാ​കും. മ​ണ​ൽ വാ​രി നീ​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ ന​ദി​ക​ളും ആ​ഴം കൂ​ട്ടി​യാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കു​റ​ച്ചൊ​രു ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്നാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗ്രാ​മ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​ത്തോ​ടു​ക​ളി​ൽ 75 ശ​ത​മാ​ന​വും മ​ണ്ണും പു​ല്ലും മാ​ലി​ന്യ​വും ക​യ​റി വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തൊ​ക്കെ നീ​ക്കം ചെ​യ്താ​ൽ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

കോ​ട്ട​യം ജി​ല്ല​യി​ലെ ആ​റു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ചെ​ന്നു ചേ​രു​ന്ന വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ ആ​ഴ​വും കു​റ​ഞ്ഞു വ​രു​ന്നു​വെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. തോ​ടു​ക​ളി​ലൂ​ടെ എ​ത്തു​ന്ന മാ​ലി​ന്യം ആ​റു​ക​ൾ ക​ട​ന്ന് കാ​യ​ലി​ലാ​ണ് എ​ത്തു​ന്ന​ത്.

ഇ​ങ്ങ​നെ മ​ണ​ലും മാ​ലി​ന്യ​വും നി​റ​ഞ്ഞ് കാ​യ​ലി​ന്‍റെ ആ​ഴ​വും കു​റ​ഞ്ഞ​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. വ​ലി​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളു​ടെ​യൊ​ന്നും ബി​ൻ​ബ​ല​മി​ല്ലാ​തെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണി​വ. എ​ന്നി​ട്ടും ആ​ഴം കൂ​ട്ട​ൽ പ​ദ്ധ​തി വ്യാ​പ​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ആ​ഴം കൂ​ട്ട​ൽ ന​ട​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് വ​ലി​യ കാ​ര്യ​മി​ല്ല. എ​ല്ലാ പു​ഴ​ക​ളും ആ​റും ആ​ഴം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബൃ​ഹു​ത്താ​യ പ​ദ്ധ​തി​യാ​ണ് ന​മു​ക്കാ​വ​ശ്യം. അ​തോ​ടൊ​പ്പം കാ​യ​ലും ശു​ദ്ധീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

Related posts