കായംകുളം: അക്രമി സംഘം കാർ കയറ്റി കൊലപ്പെടുത്തിയ ഷമീർഖാന്റെ വീട് എ.എം ആരിഫ് എംപി സന്ദർശിച്ചു. കരീലക്കുളങ്ങരയിലെ ഷമീർഖാന്റെ വീട്ടിലെത്തിയ എ.എം ആരിഫ് എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു.
കുടുംബത്തിന് നീതി ലഭിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എംപി ബന്ധുക്കൾക്ക് ഉറപ്പ് നൽകി. കായംകുളത്ത് വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾ അമർച്ച ചെയ്യാൻ പ്രത്യേക സ്ക്വാഡിന് രൂപം കൊടുത്ത് പെട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.