ക​ഞ്ചാ​വു വി​ല്പ​ന​യെക്കുറിച്ചു വിവരം നൽകിയ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച കേസിൽ യുവാവ് അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ല്പ​ന​യും സം​ബ​ന്ധി​ച്ച് എ​ക്സൈ​സി​നു വി​വ​രം കൈ​മാ​റി​യ വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​വ​ശാ​നാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മു​ള​വൂ​ർ വി​ശ്വ​ക​ർ​മ ന​ഗ​ർ പു​ൽ​പ്പ​ന​യി​ൽ അ​ക്ഷ​യി(18) യെ​യാ​ണ് എ​സ്ഐ ടി.​എം. സൂ​ഫി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ള​വൂ​ർ കു​ട​കു​ത്തി​ച്ചാ​ലി​ൽ രാ​മ​ച​ന്ദ്ര​നെ(75)​​യാ​ണ് പ്ര​തി മ​ർ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ 19നു ​വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന അ​ക്ഷ​യ് പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്പോ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി​കൊ​ണ്ട് അ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഏ​താ​നു നാ​ൾ മു​ന്പ് എ​ക്സൈ​സ് സം​ഘം അ​ക്ഷ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യും ഇ​തേ​ത്തു​ട​ർ​ന്നു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് രാ​മ​ച​ന്ദ്ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ശ​രീ​രം മു​റി​ച്ച അ​ക്ഷ​യ് ത​ന്നെ രാ​മ​ച​ന്ദ്ര​ൻ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.

രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ഷ​യ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി നേ​ര​ത്തെ മു​ത​ൽ പ​രാ​തി​യു​ള്ള​താ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു സി​ഐ എം.​എ. മു​ഹ​മ്മ​ദ് അ​റി​യി​ച്ചു. ‌

Related posts