സന്യാസഭവനങ്ങളിൽ കാത്തുസൂക്ഷിക്കേണ്ട സ്വകാര്യതയെക്കുറിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. നമ്മുടെ വീടുകളിലെ സ്വകാര്യതയെ നാം ബഹുമാനിക്കുന്നതുപോലെ സന്യാസിമാരുടെയും സന്യാസിനിമാരുടെയും സ്വകാര്യതയെ മാനിക്കാൻ നാം പഠിക്കണമെന്നാണ് ഫാ. ബിബിൻ മഠത്തിൽ തന്റെ കുറിപ്പിൽ പറയുന്നത്.
വീടുകളിൽ ഉള്ളതുപോലെ തന്നെ റെക്ടറികളിലും സന്യാസഭവനങ്ങളിലും പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും ഉണ്ട്. ആവൃതി എന്നറിയപ്പെടുന്ന ഇത്തരം സ്വകാര്യ ഇടങ്ങൾ വളരെ വിശുദ്ധമായവയാണ്. അവിടങ്ങളിലേക്ക് അവരുടെ മാതാപിതാക്കൾക്ക് പോലും പ്രവേശനമില്ല. അനുവാദമില്ലാതെയും അത്യാവശ്യമില്ലാതെയും ഇത്തരം ഇടങ്ങളിലേക്ക് അന്യർ പ്രവേശിക്കുന്നത് അവിടുത്തെ സന്യാസി-സന്യാസിനിമാരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ആശ്രമാധിപയുടെയോ അധിപന്റെയോ അനുവാദമില്ലാതെ മറ്റൊരാളെ ആ ആവൃതിയിലേക്ക് പ്രവേശിപ്പിക്കുവാൻ ഒരു സന്യാസിക്കും സന്യാസിനിക്കും അവകാശമില്ലെന്നും ഇത് ലംഘിച്ചാൽ, അത് സന്യാസഭവനങ്ങളുടെ നിയമത്തിനും ആത്മീയതയ്ക്കുമെതിരാണെന്നും ഫാ. ബിബിൻ മഠത്തിൽ പറയുന്നു. സന്യാസഭവനങ്ങൾ നമുക്ക് സഞ്ചാരസ്വാതന്ത്ര്യമുള്ള ഹൈവേകൾ അല്ലെന്നും അവ സ്വകാര്യതയും നിശബ്ദതയുമെല്ലാം ആവശ്യപ്പെടുന്ന ലോകത്തിൽ നിന്നു വേർതിരിക്കപ്പെട്ട ഇടങ്ങളാണെന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫാ. ബിബിൻ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: