മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിൽ ബിബിൻ ജോർജും. മാർഗം കളിക്ക് ശേഷം ബിബിൻ അഭിനയിക്കുന്ന ചിത്രമാണിത്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. മീനയാണ് സിനിമയിലെ നായിക.
രാജ് കിരണ്‍, ബൈജു, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരൻ, ജോണ്‍ വിജയ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.