പൊതുവഴിയിൽ കാറുമായി യുവതി നടത്തുന്ന പരാക്രമമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. റോഡിന് ചുറ്റും കാർ വട്ടം കറക്കി മറ്റൊരു കാറിൽ പലതവണ ഇടിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൂന രാംനഗറിലാണ് സംഭവം.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ ഇൻഡിക്ക കാറിലാണ് യുവതി സ്വന്തം ഡസ്റ്റർ കാർ ഉപയോഗിച്ച് അഞ്ചുതവണ ഇടിപ്പിച്ചത്. സംഭവത്തിൽ യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.