മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവിൽ ഭർത്താവിന്റെ ക്വട്ടേഷനനുസരിച്ച് ഭാര്യയെ കനാലിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കുന്ന് പുളിനാംപറന്പിൽ അനിൽകുമാർ(34) എന്നയാളെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
സംഭവം യുവതിയും നാട്ടുകാരും വിവരിക്കുന്നത് ഇങ്ങനെ: യുവതിയും ഭർത്താവും അത്താണിയിലെ സൂപ്പർമാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി ഒരുമിച്ചാണ് പുറത്തിറങ്ങിയത്. ഇരുവരും രണ്ടു സ്കൂട്ടറുകളിലായി വീട്ടിലേക്കു വരികയും ഇടയ് ക്കുവച്ച് ഭർത്താവ് വേറെ വഴിക്കു തിരിഞ്ഞുപോവുകയും ചെയ്തു. വീട്ടിലേക്കു പോയ യുവതിയെ കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ച് കാത്തുനിന്ന അനിൽകുമാർ വഴിയിൽ തടഞ്ഞുനിർത്തി.
തുടർന്ന് യുവതിയുടെ കഴുത്തിൽ പിടുത്തമിട്ടു. മാല പൊട്ടിക്കാനുളള ശ്രമമാണെന്നു കരുതി യുവതി ബലം പ്രയോഗിച്ചു. തുടർന്ന് റോഡിൽ വീണ യുവതിയെ ഇയാൾ സമീപത്തെ കനാലിലേക്കു തള്ളിയിടുകയായിരുന്നു. എന്നാൽ കനാ ലിൽ അരയ് ക്കൊപ്പം മാത്ര മാണ് വെള്ളമുണ്ടായത്. തുടർന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ അനിൽ കുമാർ യുവതിയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. അനിൽകുമാർ ഓടി രക്ഷപ്പെട്ടു. ബോധം നഷ്ടപ്പെട്ട് വെള്ളത്തിൽ കിടന്നിരുന്ന യുവതിയെ നാട്ടുകാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട യുവാവ് പിന്നീട് ഒളിപ്പിച്ചുവച്ച ബൈക്ക് എടുക്കാൻ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ ചേർന്ന് പിടികൂടി. ഭർത്താവ് നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ നാട്ടുകാരോടു പറഞ്ഞു. ഭാര്യയ്ക്കു നീന്തൽ അറിയില്ലന്നും പീച്ചി ഡാം തുറന്നതുമൂലം കനാലിൽ ആഴത്തിൽ വെള്ളം ഉള്ളതിനാൽ തള്ളിയിട്ടാൽ അവിടെ കിടന്നു മരിച്ചോളുമെന്നും ഭർത്താവ് പറഞ്ഞതായും ഇയാൾ പറഞ്ഞു.
ആർക്കും സംശയം ഉണ്ടാവില്ലെന്നും വെള്ളം കണ്ടാൽ നിലവിളിക്കുന്ന ആളാണ് ഭാര്യയെന്നും ഭർത്താവ് പ്രതിയോടു പറഞ്ഞിരുന്നു. എന്നാൽ, കനാലിൽ വിചാരിച്ചത്ര വെള്ളം ഇല്ലാതിരുന്നതിനാൽ ശ്രമം പാളുകയായിരുന്നു. തുടർന്നു പ്രതി കനാലിൽ ഇറങ്ങി മുക്കിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അതും പരാജയ
പ്പെട്ടു.
നാട്ടുകാർ പിന്നീട് പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി. എന്നാൽ, ഭർത്താവിനെതിരേ കേസെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ പോലീസുകാ രായതാണ് ഇതിനു കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.