ഒടുവിൽ ആ കാര്യത്തിലൊരു തീരുമാനമായി…! ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും; മൃതദേഹം മറവു ചെയ്യുന്നത് കൊല്ലപ്പെട്ടിട്ട് 50 ദിവസമായപ്പോൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം പു​ത്ത​ൻ​പ​റ​ന്പി​ൽ പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും. കൊ​ല്ല​പ്പെ​ട്ട് 50 ദി​വ​സം എത്തിയപ്പോഴാണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ആ​ളെ വ്യ​ക്ത​മാ​യ​ത്. ജൂ​ലൈ എ​ട്ടി​നാ​ണ് പൊ​ന്ന​മ്മ​യെ ക​ന്പി​വ​ടി​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി ആ​ശു​പ​ത്രി വ​ള​പ്പി​ലെ കു​ഴി​യി​ൽ ത​ള്ളി​യ​ത്. പി​ന്നീ​ട് 13നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.നായയും മ​റ്റും ക​ടി​ച്ചു​വ​ലി​ച്ച് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന വേ​ണ്ടി വ​ന്ന​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ കോ​ട്ട​യം മു​ട്ട​ന്പ​ലം പൊ​തു ശ്മ​ശാ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി സം​സ്ക​രി​ക്കു​വാ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​സ​ണ്‍ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ദ​ഹി​പ്പി​ക്കു​ന്ന​ത് തു​ട​ർ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം മ​റ​വ് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി ക​ത്താ​ണ് പോ​ലീ​സ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ന്നി​ല്ല. ഇ​ന്ന് കോ​ട്ട​യ​ത്തു​ള്ള മ​റ്റൊ​രു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

Related posts