സ​ര്‍​ക്കാ​ര്‍ കോ​ന്നി​യി​ലേ​ക്ക്,  ല​ക്ഷ്യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പി.എം റോഡ് നിർമാണ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും, മെഡിക്കൽ കോളജ് സന്ദർശിക്കാൻ ശൈലജ ടീച്ചറും എത്തുന്നു

കോ​ന്നി: ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ കോ​ന്നി​യി​ലേ​ക്ക്. കോ​ന്നി വ​ഴി ക​ട​ന്നു​പോ​കു​ന്ന പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് കോ​ന്നി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം പി​എം റോ​ഡി​ല്‍ കോ​ന്നി മു​ത​ല്‍ പൊ​ന്‍​കു​ന്നം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ജോ​ലി​ക​ള്‍​ക്ക് ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.

മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്തി​ട്ടു​ള്ള പ്ര​ത്യേ​ക താ​ത്പ​ര്യം പ​രാ​മ​ര്‍​ശി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​നും കെ. ​രാ​ജു​വും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.നാ​ളെ മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​ന്നി​യി​ല്‍ എ​ത്തു​ന്ന​തും പ്ര​ത്യേ​ക​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. കോ​ന്നി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്രാ​ഥ​മി​ക നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പോ​ലും പൂ​ര്‍​ത്തീ​ക​രി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ല്‍ കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ്രി​ന്‍​സി​പ്പ​ലി​നെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​ര്‍​മാ​രെ​യും നി​യോ​ഗി​ച്ച് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം ആ​രം​ഭി​ച്ചു.

വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി സൗ​ക​ര്യ​വും ക്ലാ​സു​ക​ള്‍​ക്കു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് ‌സ​ര്‍​ക്കാ​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു മ​തി ക്ലാ​സു​ക​ളെ​ന്ന നി​ല​പാ​ടെ​ടു​ത്തു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2020ല്‍ ​ക്ലാ​സു​ക​ള്‍ തു​ട​ങ്ങാ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ര​ണ്ടു​വ​ര്‍​ഷം മു​മ്പ് അ​റി​യി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​ന്നി​പ്പോ​ള്‍ ആ​ശു​പ​ത്രി​യു​ടെ​യും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ന് അ​നു​മ​തി​യും ല​ഭി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്രി നാ​ളെ ന​ട​ത്തു​ന്ന സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സം​ബ​ന്ധി​ച്ച് ആ​ശാ​വ​ഹ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

കഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നി​ലാ​യ എ​ല്‍​ഡി​എ​ഫി​ന് കോ​ന്നി​യി​ല്‍ അ​ടു​ത്തു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ഏ​റെ പ​ണി​പ്പെ​ട​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ര്‍ ത​ന്നെ ത​ങ്ങ​ളു​ടെ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കു​ന്നു​ണ്ട്. 1996 മു​ത​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് പ്ര​തി​നി​ധീ​ക​രി​ച്ചു​വ​ന്ന മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹം ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രു​ന്ന​ത്.

Related posts