തളിപ്പറമ്പ്: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത കാസർഗോഡ് സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുളിയാർ നെല്ലിക്കട്ടയിലെ ടി.കെ.അജ്മലിനെതിരെയാണ് കേസ്.
രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ബന്ധുക്കളറിയാതെ ധർമശാലയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീടും ലൈംഗിക പീഡനം നടത്തി ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി കോഴിക്കോട് നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.