വയറുവേദനയുമായി എത്തിയ ഏഴാം ക്ലാസുകാരി ഗർഭിണി;  കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ കുട്ടി പറഞ്ഞത് അധ്യാപകന്‍റെ പേര്; ഞെട്ടി സഹപാഠികളും അധ്യാപകരും

തേ​ഞ്ഞി​പ്പ​ലം: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ അ​ധ്യാ​പ​ക​ൻ പോ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി ചി​കി​ത്സ തേ​ടി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​ൽ അ​ധ്യാ​പ​ക​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ അ​വ​ധി ദി​വ​സം സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ​തി​മൂ​ന്നു​കാ​രി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി കൂ​ടി ഇ​ട​പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ സ്കൂ​ളി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts