കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനെ വിജിലൻസ് അന്വേഷണ സംഘം ചോദ്യം ചെയ്തു. പാലം നിർമ്മിച്ച ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സിന്റെ എംഡിയാണ് സുമിത് ഗോയൽ. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്.
ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. സുമിതിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നറിയാനായിരുന്നു വിജിലൻസിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന്റെ കൈയിലുണ്ട്.