ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ൾ​ക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധം; പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ൽ പ്ര​തി​ഷേ​ധം

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​യാ​ത്രാ പാ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ ജ​ന​കീ​യ​പ്ര​തി​ഷേ​ധം. ടോ​ൾ​പ്ലാ​സ​യ്ക്കു 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വാ​ഹ​ന ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. മ​ണ​ലി സ​മാ​ന്ത​ര​പാ​ത​യി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ചേ​രു​ക​യും ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​തി​നുശേ​ഷം ടോ​ൾ​ പ്ലാ​സ​യി​ലേ​ക്ക് പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ സം​ഘം ടോ​ൾ​പ്ലാ​സ ഡെ​പ്യൂട്ടി മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ത​ദ്ദേ​ശീ​യ​രാ​യ 50 പേ​ർ പ്ര​ത്യേ​ക​മാ​യും പ​രാ​തി ന​ൽ​കി. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി കൈ​മാ​റു​മെ​ന്ന് മാ​നേ​ജ​ർ ഉ​റ​പ്പു ന​ൽ​കി. പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പ്ര​ശ്നം അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി രാ​ജ്യ​ത്തെ ടോ​ൾ​പ്ലാ​സ​ക​ളി​ൽ ഫാ​സ്റ്റാ​ഗ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​ പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​ത്. ത​ദ്ദേ​ശീ​യ വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ​തു​ക നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു ന​ൽ​കി വ​രു​ന്ന​ത്.

ഫാ​സ്റ്റാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തോ​ടെ ത​ദ്ദേ​ശീയ​രു​ടെ സൗ​ജ​ന്യ യാ​ത്രാ നി​ര​ക്ക് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​ശ്ന​ത്തി​നു കാ​ര​ണം. പു​തി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​മാ​സം 150 രൂ​പ​യു​ടെ ഫാ​സ്റ്റാ​ഗ് എ​ടു​ത്താ​ണ് ത​ദ്ദേ​ശീ​യ​ർ ഇ​പ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ​പ്ലാ​സ ക​ട​ക്കു​ന്ന​ത്.

പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഫാ​സ്റ്റാ​ഗ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. ടോ​ൾ​പ്ലാ​സ​യു​ടെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഏ​കോ​പി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ട്ടാ​യ് മ​യ്ക്കു കീ​ഴി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​കം കൂ​ട്ടാ​യ്മ​ക​ളും രൂ​പ​വ​ത്കരി​ച്ചി​ട്ടു​ണ്ട്. ദി​വ​സേ​ന പ​ല​വ​ട്ടം ടോ​ൾ​പ്ലാ​സ ക​ട​ന്നു പോ​കേ​ണ്ട​വ​രാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​നെ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

Related posts